സുഖം തന്നെ...
സുഖവിവരം അന്വേഷിച്ച് വരുന്നവരോടെക്കെ
ഞാൻ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തും.
സുഖം തന്നെ..
രോഗിയായി കിടക്കയിൽ
പനിച്ച് വിറങ്ങവിച്ചു കിടക്കുന്നവനും ഒരു സുഖമുണ്ട്.
ഓർക്കാനിഷ്ടമില്ലാത്ത നഷ്ടങ്ങളെ
ഓർത്തെടുക്കുമ്പോഴും ഒരു സുഖമുണ്ട്.
സുഖവിവരം ചോദിക്കുന്ന ആരെയും ഞാൻ നിരാശപ്പെടുത്താറില്ല.
എന്റെ അസുഖങ്ങളറിഞ്ഞ് അവരുടെ സുഖം കളയണ്ടെന്ന് കരുതി ഞാൻ പറയും 'സുഖം തന്നെ'...
ചിലർ പറയും സുഖം എന്നത് മനുഷ്യന് അപൂർവ്വമായി കിട്ടുന്ന സൗഭാഗ്യമാണെന്ന്..
എന്നാൽ ഞാൻപറയുന്നു..
നഷ്ട സ്വപ്നങ്ങളെ കുറിച്ചോർത്ത് വിലപിക്കാത്തവനും
ഭാവിയെ കുറിച്ച് സ്വപ്നം കണ്ട് വ്യാകുലപ്പെടാത്തവനും നിത്യ സുഖമാണ്....പരമാനന്ദം..