മുഖംമൂടിക്കാരൻ
നാം ഇന്ന് ജീവിക്കുന്നത് രണ്ട് ലോകത്താണ്....
പൂക്കളും പൂമ്പാറ്റകളും പുഴയും പുൽകൊടികളുമുള്ള ഭൂമിയും.
ആരെക്കെയോ ചേർന്ന് സ്യഷ്ടിക്കപ്പെട്ട എല്ലാവരും online ആയി ജീവിക്കുന്ന ഒരു അദ്യശ്യ ലോകവും...
നാം നമ്മുടെ പേരുകൾ മറന്നിരിക്കുന്നു..
നാമിന്ന് പരസ്പരം അക്ഷരങ്ങളും അക്കങ്ങളുമായി മാറി.
മനുഷ്യന്റെ ചിരിയും ദുംഖവും ദേഷ്യവും
ഇന്ന് കേവലം സ്മൈലികളിൽ കൊരുക്കപ്പെട്ടിരിക്കുനു......
ജീവനില്ലാത്ത ഓൺലൈൻ ചർച്ചകൾ.
എല്ലായിടത്തും ആത്മരതിയാണ്.
സ്വന്തം മുഖവും ദുഃഖവും ഉയർത്തിക്കാട്ടാനുള്ള കിടമത്സരങ്ങൾ..
ഓരോ സെൽഫിയും നമ്മുടെ മനഃസാക്ഷിയെ നോക്കി പുച്ഛിക്കുന്നു..
ആളുകൾ മാറിയിരിക്കുന്നു.
ഈ അദ്യശ്യ ലോകത്ത് എല്ലാവർക്കും മുഖംമൂടിയുണ്ട്.
ചില സംവാദങ്ങളിൽ സൗഹ്യദങ്ങളും നന്മകളും നിറയുമ്പോൾ
മറ്റു ചിലത് ചിരിയിലെളിപ്പിച്ച ചതികളാണ്.
കാരണം ഇത് വെറെ ഒരു ലോകമാണ്.
എല്ലാവരും സ്വയം സ്യഷ്ടിക്കുന്ന ലോകം.
അവിടെ അപ്പുറത്തിരിക്കുന്ന മുഖം മൂടിക്കാരനെ നമുക്ക് തിരിച്ചറിയാനാവില്ല.
നാം നമ്മുടെ ദിവസത്തെ ജീവിതത്തെ
ഓൺലൈനിലുള്ള സമയം ഓഫ് ലൈനിലുള്ള സമയം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ഒരു ദിവസം ഓൺലൈനിനില്ലെങ്കിൽ അനുശോചന സന്ദേശങ്ങൾ പരന്നേക്കാമെന്ന് ഭയക്കുന്ന കാലം.
ഒരു നാൾ ഞാനും ഓഫ് ലൈനിലാകും..
അന്ന് നിങ്ങളുടെ സ്റ്റാറ്റസിൽ ഞാനും നീറുന്ന ഒരു ഓർമ്മയായി അവശേഷിക്കും കാരണം ഞാനും ഒരു മുഖമൂടിക്കാരനാണ്.
No comments:
Post a Comment